പാലാ വികസനമാതൃക ദുർബലമാകരുത്; ബൃഹത്പദ്ധതികൾ വേഗത്തിലാക്കണം; ജോസ് കെ.മാണി

പാലാ: പാലാ വികസനമാതൃക ദുർബലമാകരുത് ബൃഹത്പദ്ധതികൾ വേഗത്തിലാക്കണമെന്ന് ജോസ് കെ.മാണി.

കാലങ്ങളായി കെട്ടിപ്പടുത്ത പാലാ വികസനമാതൃക ദുർബലമാകാൻ പാടില്ല. പാലയെ പുരോഗതിയിലേക്ക് നയിക്കുന്ന ബൃഹത്പദ്ധതികൾ വേഗത്തിൽ പൂർണമാക്കുന്നതിന് എല്ലാവർക്കും ഉത്തമവാദമുണ്ട്.തിരിച്ചുവിടൽ മൈഗ്രേഷൻ- യുവാക്കളെ ഇവിടെ തന്നെ നിലനിർത്താനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

1. സയൻസ് സിറ്റി

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ കീഴിൽ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് നിർമ്മാണം പുരോഗമിക്കുന്ന സയൻസ് സിറ്റിയുടെ പൂർണതയ്ക്ക് സംസ്ഥാന ബജറ്റിൽ 25 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി 10 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ ആദ്യഘട്ടമായ സയൻസ് സെൻ്ററിൻ്റെ നിർമ്മാണം കേന്ദ്ര ഗവൺമെൻ്റിൻ്റെ പൂർണമായ മുതൽമുടക്കിൽ ഇതിനോടകം പൂർണമായി.

കോട്ടയത്തെ ലോക്സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസർക്കാരുമായി നടത്തിയ നിരന്തര ചർച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് 2014 ൽ കുറവിലങ്ങാട്ട് 30 എക്കറിൽ 100 ​​കോടി രൂപ മുതൽമുടക്കി സയൻസ് സിറ്റിയുടെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണത്തിൻ്റെ ആദ്യഘട്ടത്തിൽ സ്‌പെയ്‌സ് തിയേറ്റർ, എൻട്രൻസ് പ്ലാസ, മോഷൻ സിമുലേറ്റർ, ഓപ്പണർ എയർ ഓഡിറ്റോറിയം, ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻസ്, കോബൗണ്ട് വാൾ, ഗേറ്റുകൾ തുടങ്ങിയവ പ്രവർത്തനങ്ങളാണുള്ളത്. സാമ്പത്തിക വർഷം തന്നെ പദ്ധതി പൂർണമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.


2. പാലാ ഐഐഐടിക്കൊപ്പം ഇൻഫോസിറ്റി.

പാലാ വലവൂരിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടർച്ചയായി 5 കോടി രൂപ ചെലവിൽ ഇൻഫോസിറ്റി ആരംഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഐഐഐടിക്കൊപ്പം ഒരു ഇൻഫോസിറ്റിയും സ്ഥാപിക്കണം എന്ന ആശയം ഉയരുന്നത്. സങ്കൽപ്പത്തിന് പകരം ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ഇൻഡസ്ട്രി എന്ന ആശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

വലവൂർ ഐഐഐടിയിൽ ഇപ്പോൾ രണ്ടായിരത്തിലധികം കുട്ടികളുണ്ട്. വരുന്ന ശനിയാഴ്ച ബിരുധ സമർപ്പണ ചടങ്ങ് ഈീരമശീി നടക്കുകയാണ്. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ മുഖ്യാതിഥി ആയിരിക്കും.

3. പാലാ കെ.എം മാണി മെമ്മോറിയൽ്

എം.പി ഫണ്ടിൽ 2.5 കോടി അനുവദിച്ച പാലാ കെ.എം മാണി മെമ്മോറിയൽ ജനറൽ  റേഡിയേഷൻ മറ്റ് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ, പാലാ നഗരസഭ എന്നിവർ സംയുക്തമായി ചേർന്ന് ടെലികോബാൾട്ട് യൂണിറ്റ് വാങ്ങാൻ തുക ഡെപ്പോസിറ്റ് ചെയ്തെങ്കിലും റേഡിയേഷൻ സുരക്ഷാ ചട്ടങ്ങൾ പാലിച്ചുള്ള കെട്ടിട സൗകര്യമില്ലാത്തതിനാൽ യൂണിറ്റ് സ്ഥാപിക്കാനായില്ല. ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ റേഡിയോ ഓങ്കോളജി ബ്ലോക്ക് നിർമ്മിക്കാൻ എം.പി ഫണ്ടിൽ 2.45 കോടി രൂപ കൂടി അനുവദിച്ചു. സംസ്ഥാനത്ത് തന്നെ ഒരൊറ്റ പ്രൊജക്റ്റിനായി എം.പി ഫണ്ടിൽ നിന്നും രണ്ടു കോടിയിലധികം ചെലവഴിക്കുന്നതും ആദ്യമാണ്. 

നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ ഗവൺമെൻ്റ് ജനറൽ ഹോസ്പിറ്റലുകളിൽ ക്യാൻസർ റേഡിയേഷൻ സൗകര്യമുള്ള ആദ്യഹോസ്പിറ്റലായി പാല മാറും.സംസ്ഥാനത്ത് തന്നെ ആരോഗ്യവകുപ്പിന് കീഴിൽ എറണാകുളം ജനറൽாலேകടത്തിനാಟಿലും റേഡിയേഷൻ സൗവയമുള്ളത്. നിരവധി രോഗികൾക്ക് ചികിത്സ തേടുന്ന പാലാ ജനറൽ ആശുപത്രി എം.ആർ.ഐ, സി.ടി, ഡിജിറ്റൽ എക്‌സറേ, മാമോഗ്രാം, സിമുലേറ്റർ, ആൽട്രാസൗണ്ട് സ്‌കാനർ ഉൾപ്പടെയുള്ള ആധുനിക രോഗ നിർണ്ണയം ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലേക്കായി കേന്ദ്ര ധനസഹായ ഏജൻസികളുടെയും സംസ്ഥാന സർക്കാരുകളുടെയും സഹായത്തിന് ശ്രമിക്കും.

കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ കേന്ദ്ര ഓട്ടോമിക് എനർജി വിഭാഗം ആധുനിക റേഡിയേഷൻ സംവിധാനം ഒരുക്കുമ്പോൾ 5 കോടി രൂപയുടെ ഗ്രാൻറ് കൂടി ലഭ്യമാകും.

ആർ.ജി.സി.ബി ലാബ്

പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജിയുടെ കീഴിലുള്ള മെഡിക്കൽ ലാബ് സർവിസസിൻ്റെ ലാബിൽ സർക്കാർ നിരക്കിലുള്ള വിദഗ്ദരോഗ പരിശോധന ഒരു മാസം 5000 അധികം രോഗികളാണ് പ്രയോജനപ്പെടുത്തുന്നത്. സർക്കാർ ആശുപത്രികളിലെ ലാബുകളിൽ രോഗനിർണ്ണയ സൗകര്യം ലഭ്യമല്ലാത്ത നിരവധി ടെസ്റ്റുകൾ ഇവിടെ ചെയ്ത് വരുന്നു. കൃത്യത ഉറപ്പുവരുത്തുന്ന രോഗനിർണ്ണയ സംവിധാനത്തെ കൂടുതൽ ഡോക്ടർമാരും രോഗികളും പ്രയോജനപ്പെടുത്തുന്നു. ക്യാൻസർ മാർക്കർ, ഗൈനക്കോളജി മാർക്കർ, ടൂമർ മാർക്കർ തുടങ്ങിയ പ്രത്യേക പരിശോധനകൾ ഇവിടെ നടത്തി വരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ റിസർച്ചിനായി ഈ ലാബ് പ്രയോജനപ്പെടുത്തുന്നു.

4. സ്റ്റേറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽമാനേജ്‌മെൻ്റ്

പാലാ മുത്തോലിയിൽ സ്ഥാപിതമാകുന്ന സ്റ്റേറ്റിൻ്റെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജമെൻ്റിൻ്റെ ഒന്നാം ഘട്ട പൂർണീകരണത്തിന് 3 കോടി രൂപ ഈ ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. 18 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിൻ ധനകാര്യമന്ത്രി തത്വത്തിൽ അനുമതി നൽകി. ആയതിൻ്റെ പ്രാരംഭനടപടികൾക്ക് വേണ്ടിയാണ് ഈ ബജറ്റിൽ 3 കോടി വകയിരുത്തിയത്. പുതുക്കിയ ഭരണാനുമതി നൽകുവാൻ ചീഫ് ടെക്‌നിക്കൽ എക്‌സാമിനരുടെ തീർപ്പിനായി സമർപ്പിച്ചിരിക്കുകയാണ്.

5. പാലാ ജനറൽ ആശുപത്രി ലിങ്ക് റോഡ്

പാലാ ബൈപ്പാസ് റോഡിനെയും സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന പാലാ ജനറൽ ആശുപത്രി ലിങ്ക് റോഡ് ഇരുനിറ വാഹനഗതാഗതത്തിന് യോജ്യമായ വിധം വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. നിരവധി പൊതുസ്ഥാപനങ്ങളാണ് ഈ റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്നത്. ആശുപത്രി അധികൃതരും നഗരസഭയും നഗരസഭയും അഭ്യർത്ഥന പ്രകാരം നടത്തിയ ഇടപെടലിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

6. പാലാ കേന്ദ്രമാക്കി പ്രൊഫഷണൽ എംപ്ലോയ്‌മെൻ്റ് ആൻഡ് സ്‌കിൽ ഡെവലപ്‌മെൻ്റ് സെൻ്ററിൻ്റെ ഈ ബജറ്റിലും 3 കോടി രൂപയുടെ അനുമതി ലഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !