കോട്ടയം : ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാടപ്പള്ളി വില്ലേജിൽ മാമൂട് P.O യിൽ വെളിയം ഭാഗത്ത് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ 27/25 എന്നയാളെയാണ് തൃക്കൊടിത്താനം SHO MJ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസിൽ പ്രതിയുമാണ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തു കേസുകൾ നിലവിലുണ്ട് എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതും ആറുമാസം റിമാൻഡിൽ ആയിരുന്നതുമാണ്.രണ്ടു മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞദിവസം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറിൽ നിന്നും മദ്യപിച്ചു ലക്ക് കെട്ട് രാത്രി 11 മണിയോടുകൂടി വീട്ടിലെത്തുകയും തന്നോടൊപ്പം ഉള്ള യുവതിയെ ഇന്ന് രാത്രി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും, സഹോദരി ഇതിനെ എതിർക്കുകയും ചെയ്തതിനുള്ള വിരോധമാണ് ആക്രമണ കാരണം ഇയാൾ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ് അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്.
സഹോദരിയെ ക്രൂരമായി ആക്രമിച്ചതിനു ശേഷം പ്രതി വീട്ടിൽ നിന്നും ഒളിവിൽ പോവുകയും വീടിനടുത്തുള്ള ഒരു റബ്ബർ തോട്ടഅതിനുള്ളിൽ ഒളിച്ചിരിക്കുകയുമായിരുന്നു.തൃക്കൊടിത്താനം SHO MJ അരുണിന്റെ നേതൃത്വത്തിൽ Si മാരായ ഗിരീഷ് കുമാർ, ഷിബു, സിവിൽ പോലീസ് ഓഫീസർ മാരായ അരുൺ. S സ്മിതേഷ്, ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്.തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് ഇവരെ നിരീക്ഷിച്ചു വരുകയാണ്. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃക്കൊടിത്താനം SHO MJ അരുൺ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.