തിരുവനന്തപുരം∙ യുജിസി കരട് റെഗുലേഷനുകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതവിദ്യാദ്യാസ കണ്‍വന്‍ഷന്‍.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കുന്ന തരത്തിലുള്ള യുജിസി നിര്‍ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇക്കാര്യത്തിൽ പുലർത്തുന്ന ഉത്കണ്ഠ ഒരിക്കൽക്കൂടി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കണ്‍വന്‍ഷനിലൂടെ സാധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും തുടർന്ന് പ്രധാനമന്ത്രിയെയും നേരിൽക്കണ്ട് ആശങ്കകൾ അറിയിക്കാനും കൺവൻഷൻ തീരുമാനിച്ചു.മലയാളം സര്‍വകലാശാല വിസി ഒഴികെ മറ്റെല്ലാ വിസിമാരും കണ്‍വന്‍ഷനില്‍നിന്നു വിട്ടുനിന്നു. യുജിസി കരട് നിര്‍ദേശത്തിന് എതിരായ കണ്‍വന്‍ഷനില്‍ എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് കാട്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ അറിയിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.ഗവര്‍ണര്‍ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് വിസിമാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ വിട്ടുനിന്നതെന്നാണു സൂചന. കണ്‍വന്‍ഷനില്‍നിന്നു വിട്ടുനിന്ന വൈസ് ചാൻസലര്‍മാരെ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു വിമര്‍ശിച്ചു.ഔചിത്യബോധമുണ്ടായിരുന്നുവെങ്കില്‍ വിസിമാര്‍ പങ്കെടുക്കുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ താല്‍പര്യമുള്ളവരും ജനാധിപത്യബോധമുള്ളവരും വരാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.