ആറന്മുള: ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഐ.ടി പാർക്ക് പദ്ധതിയുമായി വിമാനത്താവള സംരംഭകരായ കെജിഎസ് ഗ്രൂപ്പ്.
ഇൻഫോ പാർക്ക് ഇൻറഗ്രേറ്റഡ് ബിസിനസ്സ് ടൗൺഷിപ്പ് എന്നതാണ് പദ്ധതിയുടെ പേര്. 7000 കോടി രൂപയുടെ നിക്ഷേപവും 1000 പേർക്ക് തൊഴിലും വാഗ്ദാനം ചെയ്യുന്നു. ടിഒഎഫ്എൽ പത്തനംതിട്ട ഇൻഫ്രാ ലിമിറ്റഡ് എന്ന പേരിലാണ് പുതിയ പദ്ധതി.
സർക്കാരുമായി യോജിച്ച് പദ്ധതി നടത്താമെന്ന് അറിയിച്ച് ഐ.ടി വകുപ്പിനെ സമീപിച്ചു. ഐ.ടി വകുപ്പ് കൃഷി വകുപ്പിൻ്റെ അഭിപ്രായം തേടിയിരിക്കുകയാണ്. നെൽവയൽ തണ്ണീർത്തട പ്രദേശമായത് കൊണ്ടാണ് ഇവിടെ വിമാനത്താവളത്തിന് അനുമതി കിട്ടാതെ പോയത്. കമ്പനിയുടെ പേരിലുളള 139.20 ഹെക്ടർ ഭൂമിയിൽ 16.32 ഹെക്ടർ മാത്രമാണ് കരഭൂമി.
ആറന്മുളയിൽ ശബരിമല വിമാനത്താവളം പ്രഖ്യാപിച്ചതിന് തുടക്കം കുറിച്ചു. എന്നാൽ നെൽ വയലുകളും തണ്ണീർ തടങ്ങളും നികത്തി പദ്ധതി നടപ്പാക്കുന്നതിനെതിരെ വലിയ ജനകീയ സമരം നടന്നു.
ഇതോടെ നിരവധി കേസുകളും കോടതികളിൽ എത്തിയതോടെ വിമാനത്താവളം നിർമ്മിക്കാൻ എത്തിയ കെജിഎസ് എന്ന കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ശബരിമല വിമാനത്താവളം എരുമേലിയിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ട് പോകുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.