തിരുവനന്തപുരം: കാഞ്ഞിരംകുളം റിട്ട ഐ.എസ്. ഐ മനോഹരൻ കൊലകേസിൽ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ കുറ്റക്കാർ.
2021 ജനുവരി ഇരുപത്തി ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോഹരൻ്റെ അയൽവാസികളായ കാഞ്ഞിരംകുളം സ്വദേശികളായ സുരേഷ് (42) ,വിജയൻ (69 ) , സുനിൽ (36 ) എന്നിവർ മനോഹരൻ്റെ വീട്ടുനടയിൽ അതിക്രമിച്ചു കയറി മനോഹരനെ ഇരുമ്പ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു. ഭാര്യ അനിതയെ മർദ്ധിക്കുകയും ചെയ്തു.
സംഭവത്തിന് കാരണമെന്ന് പറയുന്നത് ഇപ്രകാരമാണ്. അക്രമം നടക്കുന്നതിന് രണ്ടു മുൻപ് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ഓഫീസിൽ നിന്നും പ്രതികളുടെ വീടിനു സമീപം ചാനൽ കര പുറമ്പോക്ക് സ്ഥലം അതിരു നിർണ്ണയിച്ചു കൊണ്ട് പി. ഡബ്ല്യൂ.ഡി അന്വേഷണം നടത്തി.
ഇത്തരത്തിൽ അതിരു നിർണ്ണയിക്കാൻ കാരണം മനോഹരനും ഭാര്യയും പരാതി നൽകിയത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ച പ്രതികൾ വിരോധത്തിൽ ആണ് ഭാര്യയെയും ഭർത്താവിനെയും ഇരുമ്പ് കമ്പിപാര കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അടികൊണ്ടു തലയ്ക്കു മാരക പരിക്കേറ്റ മനോഹരനും ഭാര്യ അനിതയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ പതിനൊന്നാം ദിവസം ഫെബ്രുവരി 7 ന് മനോഹരൻ മരണപ്പെട്ടു. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രതികൾ ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഒന്ന് മുതൽ മൂന്നു വരെ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ജയിലേക്ക് റിമാൻഡ് ചെയ്തു. കേസിലെ ഇരു ഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിലേക്കുമായി തിങ്കളാഴ്ചത്തേക്ക് വിചാരണ മാറ്റി വച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.