ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.
പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് വളച്ചൊടിച്ചെന്ന് ശശി തരൂർ പറഞ്ഞു. സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ മറ്റു വഴികൾ ഉണ്ടെന്ന് പറഞ്ഞതിന് തലക്കെട്ട് ഉണ്ടാക്കി വേറെ അർത്ഥം നൽകി. രാഷ്ട്രീയത്തിൽ മറ്റ് വഴികൾ തേടുന്നുവെന്ന് പറഞ്ഞുണ്ടാക്കി. കേരളത്തിലെ പ്രധാന നേതാവില്ലെന്ന് താൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് വ്യാജ വാർത്ത നൽകി.
ഇതിൽ ഉൾപ്പെട്ട ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂർ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ പോഡ്‌കാസ്റ്റിൻ്റെ അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങൾ പുറത്തുവന്നത്. ഇതിൽ വലിയ ചലനത്തിന് വഴിവെച്ചിരുന്നു.
എന്നാൽ കേരളത്തിൽ ഒരുപാട് നേതാക്കളുണ്ടെന്നും സാധാരണ പ്രവർത്തകരില്ല എന്നും തോന്നൽ പലർക്കും ഉണ്ടെന്നാണ് താൻ സൂചിപ്പിച്ചതെന്നുമാണ് ശശി തരൂർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വാർത്തകൾ സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകർഷിക്കാനും വേണ്ടിയും ചെയ്ത കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നുണ്ടെന്നും ശി തരൂർ പറഞ്ഞു.
നേരത്തേ അഭിമുഖത്തിൻ്റെ പേരിൽ വിമർശനമുയർന്നപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ശശി തരൂർ ഉറച്ചുനിന്നിരുന്നു. തല നാളെ നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.