പാലാ ;സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക പിതാവായ കൈപ്പൻപ്ലാക്കൽ അബ്രാഹം അച്ചന്റെ പുണ്യസ്മരണകൾക്ക് മുൻപിൽ കൂപ്പു കരങ്ങളുമായി ആഫ്രിക്കയിലെ സിംബാബയുടെ മന്ത്രിയും സംഘവും എത്തി.
അച്ചന്റെ ഭൗതികശരീരം കുടികൊള്ളുന്ന പാലാ ളാലം പള്ളിയിൽ 12 മണിയോടെ എത്തിച്ചേർന്ന സംഘത്തെ ളാലം പള്ളി വികാരി റവ ഫാ. ജോസഫ് തടത്തിൽ, സഹ വൈദികർ, പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ, മറ്റ് ജനപ്രതിനിധികൾ മുൻസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ, മുൻസിപ്പൽ കൗൺസിലേഴ്‌സ്, സ്നേഹഗിരി സന്യാസിനി സമൂഹത്തിന്റെ അധികാരികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ബഹുമാനപ്പെട്ട അബ്രഹാം അച്ചന്റെ കല്ലറയിൽ ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം നിത്യസഹായ മാതാവിന്റെ പള്ളിയിൽ കയറി പ്രാർത്ഥിച്ച് പ്രസ്തുത സംഘം പാലാ അരമനയിൽ എത്തി അഭിവന്ദ്യ പിതാവിനെ സന്ദർശിച്ചു. തുടർന്ന് ചെത്തിമറ്റം ദേവദാൻ സെന്ററിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സ്നേഹാരം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ബാൻഡ് മേളത്തോടെ അതിഥികളെ സ്വീകരിച്ചു.
കൈപ്പൻപ്ലാക്കൽ അച്ചൻ ജീവിച്ചു മരിച്ച മുറിയും മ്യൂസിയവും സന്ദർശിച്ച ശേഷം ദേവദൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്നേഹഗിരി സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ റവ. സി.പിയൂഷ സ്വാഗതം ആശംസിച്ചു. വിശിഷ്ട അതിഥികളായ സിംബാവെ വ്യവസായ മന്ത്രി രാജേഷ് കുമാർ ഇന്തുകാന്ത് മോദി, സിംബാവെ അംബാസിഡർ സ്റ്റെല്ലാ എൻകോമോ, സിംബാവേ ട്രേഡ് കമ്മീഷണർ ബിജു എം കുമാര്‍, നമീബിയ ട്രേഡ് കമ്മീഷണർ രമേഷ് കുമാർ, സ്വീഡൻ ട്രേഡ് കമ്മീഷണർ രാഹുൽ സുരേഷ് എന്നിവർ സംസാരിച്ചു.
മദർ ജനറൽ സിസ്റ്റർ പിയൂഷ അതിഥികൾക്ക് മെമന്റോ നൽകി ആദരിച്ചു. സ്നേഹഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കാർമൽ ജിയോ കൃതജ്ഞത പ്രകാശനം നടത്തി. തുടർന്ന് അതിഥികൾ ദേവദൻസെന്ററിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിളമ്പുകയും തുടർന്ന് അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതിനുശേഷം മടങ്ങി.വ്യവസായ മന്ത്രി ശ്രീ രാജേഷ് മോദിയുടെ കുടുംബാംഗങ്ങളും കോൺസുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെയും ദേവദാൻ സെന്ററിന്റെയും ഉപകാരികളും അഭ്യുദയകാംക്ഷികളും പ്രസ്തുത സമ്മേളനത്തിൽ സംബന്ധിച്ചു. ദേവദാൻ മദർ സുപ്പീരിയർ റവ. സി സൗമ്യത, പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ജോസ്മിത, ശ്രീ ജോഷി വട്ടക്കുന്നേൽ, ജനറൽ പ്രൊവിൻഷ്യൽ ടീം അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.