റിയാദ് : സൗദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ശമീര്‍ അലിയാര് (47) ആണ് മരിച്ചത്. ശമീര്‍ അലിയാരുടെ വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്.
മോഷ്ടാക്കളുടെ ആക്രമണത്തിലാണ് മരണമെന്ന് കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശമീര്‍ അലിയാര് റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു.
റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായാണ് സുഹൃത്തുക്കള്‍ കരുതുന്നത്. കാണാതായ വിവരം പോലീസില്‍ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങി. മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെട്ട മേഖലയിലായിരുന്നു ശമീറിന്റെ ജോലി.
കെഎംസിസി എറണാകുളം എക്സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നടക്കും. ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്സാണ്. മൂന്ന് മക്കളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.