പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.
ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ഇതരക്രമീകരണങ്ങൾക്കായുമാണ് അവധി പ്രഖ്യാപിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.കോഴഞ്ചേരി, ചെറുകോൽ, അയിരൂർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ ഉച്ചയ്ക്കുശേഷം ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.