നേപ്പാളിൽ വൻ ഭൂചലനം,ഇന്ത്യയിലും ചൈനയിലും തുടർ ചലനങ്ങൾ..

കഠ്മണ്ഡു ;നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം.

ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.ഭൈരവ്കുണ്ഡ് ആണു പ്രഭവകേന്ദ്രമെന്നു ദേശീയ ഭൂചലന നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിലെ കിഴക്കൻ, മധ്യ മേഖലകളിലെ ആളുകൾക്കു ഭൂചലനം അനുഭവപ്പെട്ടു.

ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂചലനമുണ്ടായി.ഭാരതത്തിലും നേപ്പാളിലും ഇന്ത്യൻ മഹാ സമുദ്രത്തിലും തുടരെ തുടരെ ഭൂചലനങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ച് കൂടുതൽ പഠനം നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം ഡൽഹിയിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !