ഈരാറ്റുപേട്ട ;മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.
ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.അതേ സമയം പി സി ജോർജിന് ജാമ്യം ലഭിച്ചതിൽ തീവ്ര മുസ്ലിം സംഘടനകൾക്ക് പ്രതിഷേധമുണ്ടെങ്കിലും കോടതി നടപടികൾ ചോദ്യം ചെയ്യാനാകാത്ത അവസ്ഥയിലാണ് പലരും,സംവത്തിൽ പി സി ജോർജിനെതിരെ പോലീസ് എടുത്ത നടപടി സർക്കാർ പ്രേരിതമാണെന്നും സംസ്ഥാനത്തെ തീവ്ര മുസ്ലിം സംഘടനകളിൽ പെട്ട പല നേതാക്കളും സോഷ്യൽ മീഡിയയിൽ അടക്കം-
ഹിന്ദു ക്രിസ്ത്യൻ വിദ്വേഷ പ്രസംഗങ്ങൾ നിരന്തരമായി നടത്തിയിട്ടും കേസെടുത്തു ജയിലിൽ അടയ്ക്കാത്ത ഇടതു പക്ഷ സർക്കാരിന്റെ സമീപനം ഹൈന്ദവ ക്രൈസ്തവ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.