തായ്‌ലൻഡിൽ നിന്നും കാരക്കാമുറി പോസ്റ്റോഫീസിലേക്ക് അയച്ചു വന്നത് ഒരുകോടി രൂപയുടെ കഞ്ചാവ്..!

കൊച്ചി ; കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാർസലിൽ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി.

കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫിനെ (37) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തായ്‍ലൻഡിൽ നിന്നും കാരക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസിൽ പാർസൽ എത്തിയത്.

പാർസൽ അയച്ച വിലാസത്തിലേക്ക് ഡമ്മി പാർസൽ അയച്ചാണ് കസ്റ്റംസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 50 ഗ്രാം കഞ്ചാവും പിടികൂടി.

സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ് വഴിയുളള ഏറ്റവും വലിയ ലഹരി കടത്താണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. കോണ്‍ഫ്ലേക്ക്സ് പാക്കുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !