പഴങ്ങൾ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾക്കും, ശരീരം തണുപ്പിക്കുന്നതിനും പഴങ്ങൾ ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ, പ്രമേഹം ഉണ്ടെങ്കിൽ ചില പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കാരണം, ചില പഴങ്ങൾ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രമേഹം വളരെ പെട്ടെന്ന് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരം പഴങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
തണ്ണിമത്തൻ
മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന പഴമാണ് തണ്ണിമത്തൻ. എന്നാൽ, തണ്ണിമത്തനിൽ ഗ്ലൈസമിക് ഇൻഡാക്‌സ് വളരെ കൂടുതലാണ്. ഗ്ലൈസമിക് ഇൻഡാക്‌സ് കൂടുതലുള്ള ആഹാരങ്ങൾ കഴിച്ചാൽ, ഇവ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹം വളരെ പെട്ടെന്ന് വർദ്ധിക്കുന്നതിലേയ്ക്കും ഇവ നയിക്കാം. അതിനാൽ, പ്രമേഹ രോഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
വാഴപ്പഴം
ദഹനം കൃത്യമായി നടക്കാനും, ശരീരം തണുപ്പിക്കാനും വാഴപ്പഴം നല്ലതാണ്. വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ, രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ, വാഴപ്പഴത്തിൽ ഗ്ലൈസമിക് ഇൻഡാക്‌സ് വളരെ കൂടുതലാണ്. അതിനാല് , തന്നെ പ്രമേഹ രോഗികള് ഇവ കഴിച്ചാല് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര് ദ്ധിക്കുന്നതിന് കാരണമാകുന്നു.
കൈതച്ചക്ക
പ്രകൃതിദത്തമായി മധുരം അടങ്ങിയിരിക്കുന്ന പഴമാണ് കൈതച്ചക്ക. അതിനാല് , കൈതച്ചക്ക വെറുതെ കഴിച്ചാലും ജ്യൂസ് കുടിച്ചാലും ശരീരത്തില് പെട്ടെന്ന് പഞ്ചസ്സാരയുടെ അളവ് വര് ദ്ധിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, പ്രമേഹം വർദ്ധിപ്പിക്കാനും ഇവ കാരണമാകുന്നു.
മാമ്പഴം
മാമ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ വിരളമാണ്. എന്നാൽ, മധുരം ധാരാളം അടങ്ങിയ പഴമാണ് മാമ്പഴം. നാരുകൾ ഉണ്ടെങ്കിലും, മാമ്പഴത്തിൽ ഗ്ലൈസമിക് ഇൻഡാക്‌സും വളരെ കൂടുതലാണ്. അതിനാല് , പ്രമേഹ രോഗികള് മാമ്പഴം കഴിക്കുമ്പോള് ശ്രദ്ധിക്കുക.
മുന്തിരി
മുന്തിരിയിലും ഗ്ലൈസമിക് ഇൻഡാക്‌സ് വളരെ കൂടുതലാണ്. ഗ്ലൈസമിക്ഡാക്‌സ് അടങ്ങിയ ആഹാരങ്ങൾ പ്രമേഹം നല്ലതല്ല. ഇവ പ്രമേഹം വളരെ വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്, മുന്തിരി കഴിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ നല്ലതാണ്.
ഡ്രൈ ഫ്രൂട്ട്സ്
പ്രമേഹ രോഗിക്ക് ഡ്രൈ ഫ്രൂട്ട്സ് നല്ലതല്ല. ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ കഴിക്കുന്നത് പ്രമേഹം വർദ്ധിപ്പിക്കുന്നതിന് കാരണമാണ്. അല്ലാതെ, പഴങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ഡോക്ടർ നിർദ്ദേശിച്ച അളവ് മാത്രം പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.