പത്തനംതിട്ട: പത്തനംതിട്ടയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനു അടക്കം മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. പരിക്കേറ്റ സിത്താരയുടെ മൊഴിയിൽ കേസെടുത്തെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല. എസ് ഐ അടക്കം ഉദ്യോഗസ്ഥർക്കെതിരായ കേസിൽ ഉന്നതല അന്വേഷണം പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു.
വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികളാണ് ഇന്നലെ രാത്രി പൊലീസിൻ്റെ മർദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻ്റിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനു ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ് മർദിച്ചത്. മർദനത്തിൽ വിവാഹസംഘത്തിലുണ്ടായിരുന്നവർക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരിക്കേറ്റു.
അതിക്രമത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎസ്പി നന്ദകുമാറിൻ്റെ നേതൃത്വത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുത്തു. മർദമേറ്റവരുടെ പരാതിയിൽ പോലീസ് കേസെടുത്തു.
എന്നാൽ എസ്ഐയെ താൽക്കാലികമായി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. അതിനു ശേഷമാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്. പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.