പോക്ക്‌സോ കേസിൽ 30 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു

പാറശ്ശാല: പ്രായപൂർത്തിയാകാത്ത 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന് ശിക്ഷ.

പൊഴിയൂർ തെക്കേ കൊല്ലംകോട് പൊയ്പ്പള്ളിവിളാകം വീട്ടിൽ അംബിദാസ് (60) നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കെ പ്രസന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലേയും പോക്സോയിലെ വിവിധ വകുപ്പുകളുടെ പ്രകാരവും 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിന് ആസ്പദമായ സംഭവം നടന്നത് 2021ലാണ്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ തേങ്ങ പെറുക്കാൻ' എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് തട്ടികൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നു.

പൊഴിയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് എസ് ഐ ശ്രീകുമാരൻ , സാംജോസ് നായർ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ, വിനോദ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ലെയ്‌സൺ ഓഫീസർമാരായ ശ്യാമള ദേവി, ജനീഷ് എന്നിവർ ഹാജരായി.ചിത്രം.അംബിദാസ് (60).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !