ലഖ്നൗ: പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്കെത്തി നടന് അക്ഷയ് കുമാര്‍.
തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം പ്രയാഗ്രാജിലെത്തിയത്. ത്രിവേണീസംഗമത്തില്‍ സ്നാനം നടത്തിയ അദ്ദേഹം പ്രയാഗ്രാജിലെ സജ്ജീകരണങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദിയറിയിച്ചു.2019-ല്‍ താരം കുംഭമളയ്ക്കെത്തിയിരുന്നെന്നും എന്നാല്‍ ഇത്തവണ ക്രമീകരണങ്ങളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
2019-ലെ കുംഭമേള എനിക്കോര്‍മയുണ്ട്. ആളുകള്‍ക്ക് അന്ന് വളരെ ബുദ്ധിമുട്ടായിരുന്നു. ഇത്തവണ ഒരുപാട് ആളുകള്‍ വരുന്നു. അംബാനി, അദാനി, ഒരുപാട് അഭിനേതാക്കള്‍ എല്ലാം വന്നു.
വളരെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണത്തേത്. എല്ലാവരേയും പരിചരിച്ച പോലീസുകാര്‍ക്കും മറ്റ് ജീവനക്കാക്കും കൂപ്പുകൈ. ഇവിടെ നല്ല സജ്ജീകരണമൊരുക്കിയ സിഎം യോഗിജിക്ക് ഞാന്‍ നന്ദി പറയുന്നു, അക്ഷയ് കുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.