എ വി റസലിന്റെ മൃതദേഹം ശനിയാഴ്ച വിമാനമാർഗം നാട്ടിൽ എത്തിക്കും: ഞായറാഴ്ച സംസ്കാരം നടത്തും

കോട്ടയം: സി പി ഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റെ സംസ്‌കാരം ഞായറാഴ്ച ചങ്ങനാശ്ശേരി തെങ്ങണയിൽ നടക്കും.

ചെന്നൈയിൽ നിന്നും വിമാന മാർഗം മൃതദേഹം നാട്ടിലെത്തിക്കും. കോട്ടയത്തെ പാർട്ടി ജില്ലാ ആസ്ഥാനത്തും ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാകും.

മൃതദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് വിമാന മാർഗമാണ് കൊച്ചിയിൽ എത്തിക്കുക. തുടർന്ന് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തുടർന്ന് കോട്ടയത്തെ പാർട്ടി ജില്ലാ ആസ്ഥാനത്ത് പൊതുദർശനം. 

ശേഷം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്‌കാരമെന്നും നേതാക്കൾ അറിയിച്ചു.

മരണ വിവരമറിഞ്ഞ് മന്ത്രി വി എൻ വാസവൻ ചെന്നൈയിലേക്ക് തിരിച്ചു. ജോസ് കെ മാണിയും ചെന്നൈയിലെത്തിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിരവധി നേതാക്കളാണ് മരണവിവരമറിഞ്ഞ് പാർട്ടി ഓഫീസിൽ എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !