കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

തിരുവങ്ങാട് സ്വദേശി ലിനേഷാണ് അറസ്റ്റിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെയ്യ ഉത്സവത്തിനിടെ ബിജെപിയും സിപിഐഎം പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ആചാരപരമായ ചടങ്ങുകൾ നടക്കുന്നതിനിടെ സിപിഐഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ എതിർത്തു. ഇത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു.

ഈ സംഘർഷം തടയുന്നതിനായി തലശേരി പൊലീസ് സ്ഥലത്തേക്ക് എത്തി. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാനായി പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടയിൽ എസ്ഐ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ അക്രമിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തു.

27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. അതോടുകൂടി വീണ്ടും സംഘർഷം ഉണ്ടായി. കുറച്ച് പൊലീസുകാരെ സിപിഐഎം പ്രവർത്തകർ പൂട്ടിയിട്ടു.

കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 55 സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇതിൽ ഒരാളാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !