മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞു അപകടം.
മലപ്പുറത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രക്ഷ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.