തൃശ്ശൂർ: തൃശ്ശൂരിലെ കോൺഗ്രസ് നാഥനായി ജോസഫ് ടാജറ്റ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് പരാജയത്തെ തുടർന്നു അധ്യക്ഷനില്ലാതിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തിരഞ്ഞെടുത്തു. നിലവിലുള്ള ഡിസിസി വൈസ് പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമാണ് ജോസഫ് ടാജറ്റ്.
2024 ജൂൺ 10 ഡിസിസി അധ്യക്ഷനായിരുന്നു ജോസ് വള്ളൂർ സ്ഥാനമൊഴിയുന്നത്. തുടർന്ന് ഡിസിസിയുടെ ചുമതല പാലക്കാട് എംപി വി കെ ശ്രീകണ്ഠന് നൽകിയിരുന്നു. പ്രശ്‌നപരിഹാരത്തിനും സമവായത്തിനും ശ്രീകണ്ഠനും സംസ്ഥാന നേതാക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന് ശ്രീകണ്ഠന് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചെങ്കിലും പാർട്ടി അനുവാദം നൽകിയിരുന്നില്ല. വീണ്ടും ശ്രീകണ്ഠൻ വിഷയം ഉന്നയിച്ചത് പുതിയ ഡിസിസി അധ്യക്ഷനായി മറ്റ് ചില നേതാക്കളെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ക്രൈസ്തവ സഭയുടെ നേതൃത്വവുമായുള്ള ബന്ധമാണ് ജോസഫ് ടാജറ്റിന് അനുകൂലമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.