കൂറ്റനാട് : പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ പി എം എ വൈ തൃത്താല ബ്ലോക്ക് ഭരണ സമിതി അട്ടിമറിക്കുന്നു എന്നാരോപിച്ച് ബിജെപി തൃത്താല നിയോജക മണ്ഡലം കമ്മറ്റി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.
1800 ൽ അധികം വീടുകൾക്കുള്ള ടാർഗറ്റ് ആണ് കേന്ദ്രം തൃത്താല ബ്ലോക്കിനു നൽകിയിട്ടുള്ളത് എന്നാൽ 350 പേരെ പരിഗണിച്ച് ബാക്കിയുള്ള അപേക്ഷകരെ തള്ളിക്കളയാനുള്ള ഗൂഢാലോചനയാണ് തൃത്താല ബ്ലോക്ക് ഭരണസമിതിയും മന്ത്രിയും നടത്തുന്നത് എന്ന് മാർച്ച് ഉത്ഘാടനം ബിജെപി പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡന്റ് പി വേണുഗോപാൽ ആരോപിച്ചു.
350 പേർക്ക് ഒന്നാംഘടു വിതരണം ചെയ്‌തെന്ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും 160 പേർക്ക് മാത്രമാണ് നാളിതുവരെ തുക ലഭിച്ചിട്ടുള്ളത്.,കേന്ദ്രം നൽകിയ ടാർഗറ്റ് ഈ സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാനും, ആവിശ്യമെങ്കിൽ പുതിയ അപേക്ഷ ഉടൻ സ്വീകരിക്കാനും തയ്യാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കപ്പൂർ സംഘടന മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചയോഗത്തിൽ അഡ്വ. മനോജ്, വി രാമൻ കുട്ടി, കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, രാജൻ എൻ പി, വി ബി മുരളീധരൻ, കൃഷ്ണദാസ് ഭാഗവ, സുന്ദരൻ പരുതൂർ, രതീഷ് ഇ, ചന്ദ്രൻ കെ പി, സുരേഷ് പി, വിഷ്ണു ഒ വി, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.