ലോകറെക്കോർഡ് നേട്ടത്തിൽ ഏറ്റുമാനൂർ സ്വദേശിനി

ലോകറെക്കോർഡ് നേട്ടത്തിൽ ഏറ്റുമാനൂർ സ്വദേശിനി

കൊച്ചി ;സ്നേഹം കൊരുത്തൊരു മാല പോലെ കഴുത്തിൽ ചുറ്റി വളച്ചിടാവുന്ന പിങ്ക് സ്കാർഫുകൾ.... നീളൻ ക്രോഷെ ഹുക്കുകളിൽ കമ്പിളിനൂൽ കൊരുത്തു കൈകൊണ്ടു തുന്നിയെടുത്ത അവയോരോന്നും കാൻസർ പോരാളികൾക്കുള്ള സമ്മാനമായിരുന്നു.

പിങ്ക് നിറമുള്ള ആ ക്രോഷെ സ്കാർഫുകൾ ചേർത്തുവച്ചപ്പോൾ അവയ്ക്കാകെ ഗിന്നസ് റെക്കോർഡിന്റെ വർണത്തിളക്കമായി.ചെന്നൈ കേന്ദ്രീകരിച്ചുള്ള മദേഴ്സ് ഇന്ത്യ ക്രോഷെ ക്വീൻസ് (എംഐസിക്യു) എന്ന സംഘടനയാണു കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി ക്രോഷെ സ്കാർഫുകളുടെ ശേഖരമൊരുക്കിയത്.

ആ ലോക റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായതിൽ ഒരു മലയാളിയുമുണ്ട്– ഏറ്റുമാനൂർ സ്വദേശി ചിത്രാദേവി ശരത്. മലയാള മനോരമ മുൻ റസിഡന്റ് എഡിറ്റർ പരേതനായ വി.കെ.ബി.നായരുടെ മകളും ബഹ്റൈൻ ജിപിഐസി റിട്ട. എൻജിനീയർ ശരത് ജെ.നായരുടെ ഭാര്യയുമാണ്.

ചെന്നൈ സ്വദേശി ശുഭശ്രീ നടരാജന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ അഞ്ചാമത്തെ ഗിന്നസ് റെക്കോർഡ് നേട്ടമാണിതെന്നു ചിത്ര പറയുന്നു. വിവിധ രാജ്യങ്ങളിലായി 6000 അംഗങ്ങളുള്ള കൂട്ടായ്മ ക്രോഷെ തുന്നൽ രീതിയിൽ പുതപ്പുകൾ,

ക്രിസ്മസ് അലങ്കാരങ്ങൾ, തൊപ്പികൾ, കളിപ്പാട്ടങ്ങൾ എന്നിവ തയാറാക്കി നിർധനർക്കു സമ്മാനിക്കുന്നുണ്ട്. സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഇക്കുറി സ്കാർഫ് ശേഖരമൊരുക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network