ആലപ്പുഴ: സ്‌പോർട്‌സ് മെഡിസിൻ, സ്‌പോർട്‌സ് സയൻസ് എന്നിവയിലെ ആധുനിക പ്രവണതകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ആലപ്പുഴയിലെ സായ് നാഷണൽ സെൻ്റർ ഓഫ് എക്‌സലൻസിൽ സായ് സെക്രട്ടറി വിഷ്ണുകാന്ത് തിവാരി ഉദ്ഘാടനം ചെയ്തു.
ഒളിമ്പ്യൻ ഷൈനി വിൽസൻ അധ്യക്ഷത വഹിച്ചു.കേന്ദ്ര സ്‌പോർട്‌സ് അതോറിറ്റിയും സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയും എൽ.എൻ.സി.സി.ഐയും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. ഇത്തരത്തിൽ കേരളത്തിൽ നടക്കുന്ന ആദ്യ സെമിനാറാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സായ് എൽ.എൻ.സി.സി.ഇ മേഖലാ മേധാവി ഡോ.ജി.കിഷോർ പറഞ്ഞു.
എൻസിഒഇ ക്യാമ്പസിൽ മഹാത്മാഗാന്ധിയുടെ പ്രതിമ വി.കെ.തിവാരി അനാച്ഛാദനം ചെയ്തു. എൻസിഒഇ ആലപ്പുഴ സിഒഒ പി.എഫ്.പ്രിംജിത്‌ലാൽ, രാജ്യാന്തര നീന്തൽ താരം വിൽസൺ ചെറിയാൻ, ആലപ്പുഴ സബ് കലക്ടർ സമീർ കിഷൻ സ്‌പോർട്‌സ് ജേണലിസ്റ്റ് സനിൽ പി. തോമസ്, ചീഫ് കോച്ച് (റോയിംഗ്) ക്യാപ്റ്റൻ സജി തോമസ്, കേരള കനോയിംഗ് ആൻഡ് കയാക്കിംഗ് അസോസിയേഷൻ സെക്രട്ടറിയും രാജ്യാന്തര അത്‌ലിറ്റുമായ ബീന റെജി, ചീഫ് കോച്ചും (അക്കാദമിക്സ്) ഓർഗനൈസിംഗ് സെക്രട്ടറിയുമായ ജയന്ത്കുമാർ സിംഗ് എന്നിവർ പ്രസംഗിച്ചു.
2025ലെ ദേശീയ ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങളെയും പരിശീലകരെയും ആദരിച്ചു. ഡോ. അശുതോഷ് ആചാര്യ, ഡോ. പി. എസ്. ഹർഷ, ഡോ.സി.എം.ഷാലി, വേണി പ്രിയ നീലകണ്ഠൻ, ഡോ.ആർ.ഇന്ദുലേഖ, ഡോ.രാജേഷ് മെയ്‌ലഗിർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സ്‌പോർട്‌സ് മെഡിസിൻ, സ്‌പോർട്‌സ് സയൻസസ് എന്നിവയിലെ വിദഗ്ധരെ ഒരുമിച്ച് നിരത്തുന്നതോടെ ഈ മേഖലയിലെ പുരോഗതിയും അവരുടെ ഉൾക്കാഴ്ചകളും പങ്കിടുന്നതിനുള്ള വേദിയായി സെമിനാർ മാറി. സ്‌പോർട്‌സ് ഫിസിയോതെറപ്പി, ആൻറി-ഡോപ്പിംഗ് നടപടികൾ, സ്‌പോർട്‌സ് പോഷണം,
സ്‌പോർട്‌സ് സൈക്കോളജി എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സാങ്കേതിക സെഷനുകളും പ്രായോഗിക വർക്ക്‌ഷോപ്പുകളും നടന്നു. രാജ്യത്തുടനീളമുള്ള പരിശീലകർ, അത് ലിറ്റസ്, സ്പോർട്സ് അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.