തലമുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ വഴികളാണ് ഗുണപ്രദം. പാർശ്വഫലങ്ങളും കുറവായിരിക്കും. മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഗുണങ്ങളുള്ള ഇലകൾ പരിചയപ്പെടാം.
തുളസി ഇല
ആൻറി ഓക്സിഡൻറുകളും ഫൈറ്റോ ന്യൂട്രിയൻറുകളും ധാരാളം തുളസിയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് കട്ടി കുറഞ്ഞ് പൊട്ടിപോകുന്നത് തടയുന്നു. തുളസി ഇലകൾ പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകുക. വെളിച്ചെണ്ണയിൽ തുളസിപ്പൊടി മിക്‌സ് ചെയ്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്.
കറിവേപ്പില
കറിവേപ്പില ധാരാളം ആൻറിഓക്സിഡൻറുകളും അമിനോആസിഡുകളും അടങ്ങിയിട്ടുണ്ട്. ആ ഹെയർ ഫോളിക്കിളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി വേരുകളിൽ നിന്ന് തന്നെ തലമുടിക്ക് കരുത്ത് പകരുന്നു. കറിവേപ്പില എണ്ണ തയ്യാറാക്കും, ഉണക്കിപൊടിച്ച് ഹെയർമാസ്കയും ഉപയോഗിക്കാം.
മൈലാഞ്ചി ഇല
മുടിക്ക് നിറം മൈലാഞ്ചിയില ഉപയോഗിക്കാറുണ്ടോ? നിറം മാത്രമല്ല അതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറ് സവിശേഷതകൾ തലയോട്ടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്.
ബ്രഹ്മി
ബ്രഹ്മിയും തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കും. ഈ ബ്രഹ്മി പൊടി വെളിച്ചെണ്ണയുമായി കലർത്തി തലയോട്ടിയിൽ മസാജ് ചെയ്യാം.
ആര്യവേപ്പില
ആൻറിബാക്ടീരിയൽ സവിശേഷതകളാൽ സമ്പന്നമാണ് ആര്യവേപ്പിൻ്റെ ഇല. ചൊറിച്ചിൽ, താരൻ, എന്നിവ പരിഹരിക്കുന്നു. ആര്യവേപ്പില അരച്ച് നീർ പിഴിഞ്ഞെടുത്ത് തലമുടിയിൽ പുരട്ടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.