ആറ്റിങ്ങൽ: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ 3 പേർ അറസ്റ്റിൽ.
അഴൂർ പെരുങ്കുഴി മുട്ടപ്പലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ ബേബി രാജ് (22) അഴൂർ പെരുങ്കുഴി മുട്ടപ്പലം ചിറ്റാരികോണം പുതുവൽവിള വീട്ടിൽ അരുൺ രാജ് (25) അഴൂർ പെരുങ്കുഴി മുട്ടപ്പലം ചിറ്റാരികോണം ഗോകുലം വീട്ടിൽ വിശാഖ് (22) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
ആലങ്കോട് മണ്ണൂർഭാഗം ദേവി ക്ഷേത്രത്തിനു സമീപം വിളയിൽ വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന അഭിജിത്തി (20) നെ 16 ന് വൈകുന്നേരം 4 മണിക്ക് വീടിന് സമീപത്ത് നിന്നും ആളുമാറി തട്ടി കൊണ്ടു പോയി മുടപുരത്തിനു സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാരകായുധങ്ങളും ഇരുമ്പ് പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളാണിവർ. പ്രതികളിൽ ഒരാളുടെ കാമുകിയെ ശല്യപ്പെടുത്തുന്നത് അഭിജിത്താണ് എന്ന് തെറ്റ്ദ്ധരിച്ചാണ് മൂവർ സംഘം ആക്രമണം നടത്തിയത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ. ജി, എസ്.ഐ മാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്, എ.എസ്. ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്.സി. പി. ഒ മാരായ അനിൽകുമാർ, ശരത് കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.