ജമ്മുകാശ്മീർ: ജമ്മു കാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
ഡൽഹിയിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് ബസിനകത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റ 17 പേരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള മാണ്ടയ്ക്ക് സമീപമാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിൻറെ വളവിൽ വെച്ച് ഡ്രൈവർക്ക് ബസിൻറെ നിയന്ത്രണം നഷ്ടപ്പെട്ട് മലയടുക്കിലേക്ക് മറിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.