വത്തിക്കാൻ സിറ്റി ;ശ്വാസകോശ അണുബാധ മൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായതായി വത്തിക്കാൻ ഇന്നലെ വൈകിട്ട് അറിയിച്ചു.
കഴിഞ്ഞ ദിവസം അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെ സ്ഥിതി പെട്ടെന്നു മോശമാകുമായിരുന്നെന്നു. തുടർച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്സിജൻ നൽകേണ്ടി വന്നു.തുടർന്നു നടത്തിയ പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ഇതിനു പ്രതിവിധിയായി രക്തം നൽകി.88 വയസ്സുകാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതാദ്യമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് തുടർച്ചയായി രണ്ടു ഞായറാഴ്ച പൊതുപ്രാർഥനയ്ക്കു നേതൃത്വം നൽകാനാകില്ല. ഇതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാർഥന നടത്തണമെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ മോശമായതായി റിപ്പോർട്ടുകൾ-പ്രാർത്ഥനയോടെ ലോകം
0
ഞായറാഴ്ച, ഫെബ്രുവരി 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.