കൊച്ചി: കൊച്ചി തുറമുഖത്തെ വാർഫിൽ വൻ തീപ്പിടിത്തം.
സൾഫർ കയറ്റുന്ന വെയർ ബെൽറ്റിനാണ് തീത്. പിന്നാലെ ഇത് ക്യൂ - 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൽഫറിലേക്കും പടർന്നു. കൊച്ചിയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്ന് പത്തോളം യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ തീ കൂടുതലിടത്തേക്ക് പടർന്നിട്ടില്ലെന്നും ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പറഞ്ഞു. തീ പടർന്ന സമയത്ത് തന്നെ തീ അണയ്ക്കാനായി.
കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ മുൻകരുതലെന്ന നിലയിൽ പ്രദേശത്ത് ഫയർഫോഴ്‌സിൻ്റെ നിരീക്ഷണം തുടരുമെന്നും കെ ഹരികുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.