സ്വ‍ർണ പണയ വായ്പകൾ കൂടി, പേഴ്സണൽ ലോണിൻ്റെ ഡിമാൻഡ് കുറച്ചു; പുതിയ ആർബിഐ റിപ്പോർട്ട് പുറത്ത്

മുംബൈ: സ്വർണ്ണാഭരണങ്ങൾ ഈട് വച്ച് എടുക്കുന്ന വായ്പകളുടെ എണ്ണം കൂടിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരിയിലെ കണക്കുകൾ അനുസരിച്ചുള്ള റിപ്പോർട്ടാണ് ആർബിഐ പുറത്തുവിട്ടിരിക്കുന്നത്.

സ്വർണവില റെക്കോർഡുകൾ പിന്നിട്ടതാണ് സ്വർണ പണയ വായ്പ കുത്തനെ ഉയർന്നത്  എന്ന് നിഗമനം. 76.9 ശതമാനം വർദ്ധനവാണ് സ്വർണ പണയ വായ്പയിൽ ഉള്ളത്. ഈഡ് പേഴ്സണൽ ലോണിൻ്റെ ഡിമാന്റ്ഒരു വർഷം മുമ്പ് ഇത് 17.4 ആയിരുന്നു.

ജനുവരിയിലെ കണക്കനുസരിച്ച് സ്വർണ്ണാഭരണ വായ്പയുടെ കുടിശ്ശിക 1.79 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇത് 1.01 ലക്ഷം കോടി രൂപയും 2023 ജനുവരിയിൽ ഇത് 86,133 കോടി രൂപയുമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ വ്യക്തിഗത വായ്പ വളർച്ച 14.2 ശതമാനമായി കുറഞ്ഞു, ഒരു വർഷം മുമ്പ് ഇത് 18.2 ശതമാനമായിരുന്നു.

കഴിഞ്ഞ ഒരു മാസംകൊണ്ട് സ്വർണവിലയിൽ വലിയ വർദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞ ആദ്യമായി സ്വർണവില 61000 കടന്നു. ഇന്ന് പവൻ്റെ വില 61,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 6395 രൂപയാണ്.

ഒരു വർഷത്തിനുള്ളിൽ, സ്വർണ്ണ വില 10 ഗ്രാമിന് ഏകദേശം 15,000 രൂപയോളമാണ് വർധിച്ചത്. എന്നാൽ സ്വർണം വാങ്ങുന്നതിനു കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല. നിലവിൽ ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിൽ ഉള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്. സ്വർണവില കൂടുന്ന സാഹചര്യത്തിൽ ഇങ്ങനെ വായ്പ നൽകുന്നത് എത്രത്തോളം ഗുണം ചെയ്യും?

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !