തിരുവനന്തപുരം :കാട്ടാക്കടയിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിലെ ദമ്പതികൾ അറസ്റ്റിലായി.
ഒറ്റശേഖരമംഗലം സ്വദേശികളായ അഖിൽ, ഭാര്യ അഞ്ചു എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കു മുന്നിലെ എസ്എൻ എന്ന സ്വർണ്ണപ്പണയ സ്ഥപനത്തിലാണ് പണയപ്പെടുത്തിയത്.പ്രതികൾ മുൻപ് താമസിച്ചിരുന്ന വീടിൻ്റെ മേൽവിലാസം നൽകിയാണ് സ്വർണ്ണം പണയപ്പെടുത്തിയത് എന്നും കുഞ്ഞ് സുഖമില്ലാത്തതിനാൽ പണം വേഗം വേണം എന്നും ആവശ്യപെട്ട് 2 ലക്ഷം രൂപ സ്ഥാപനത്തിൽ നിന്നും വാങ്ങി.
അടുത്ത ദിവസം സ്വർണ്ണം ജീവനക്കാരൻ പരിശോധിക്കുമ്പോഴാണ് മുക്ക് പണ്ടമാണെന്ന് കണ്ടെത്തുന്നത്. 07.10.2024 തീയതി വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ തിരുവനന്തപുരത്തെ മരുതംകുഴിയിൽ നിന്നും കാട്ടാക്കട സിഐ മൃദുൽ കുമാറും എസ്ഐമാരായ ഷെബീർലബ്ബയും, ശശികുമാറും ഉദ്യോഗസ്ഥരായ സജിത്, പ്രവീൺ , അനുപ് , സനൂജ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.