യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ താമസിച്ചിരുന്ന മലയാളി യുവാവ് റെവിന്‍ എബ്രഹാം ഫിലിപ്പ് നിര്യാതനായി.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് റെവിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ചികിത്സയില്‍ ഇരിക്കവേ ഇന്ന് രാവിലെ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണ് 35 കാരനായ റെവിന്‍.
രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്. ഐല്‍ ഓഫ് വൈറ്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായ ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.