കോട്ടയം;ഈരാറ്റുപേട്ട പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഇരുട്ടിന്റെ മറവിൽ അനധികൃത പാറ പൊട്ടിക്കലും വിൽപ്പനയും തകൃതിയായി നടക്കുന്നതായി പ്രദേശവാസികളുടെ പരാതി.
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഭവന നിർമ്മാണത്തിന് എന്ന വ്യാജേന പഞ്ചായത്തിൽ നിന്ന് താത്കാലിക അനുമതി വാങ്ങിയാണ് സ്വകാര്യ വെക്തി പുരയിടത്തിൽ നിന്ന് പറ ഖനനം ചെയ്ത്, ഈരാറ്റുപേട്ട കേന്ദ്രമായി വിൽപ്പന നടത്തുന്നതെന്നാണ് പ്രദേശ വാസികൾ ആരോപിക്കുന്നത്.
ഇതിനോടകം നൂറുകണക്കിന് ലോഡ് പറ പൊട്ടിച്ചു കടത്തിയതായും രാത്രിയുടെ മറവിൽ അധികാരികളുടെ കണ്ണുവെട്ടിച്ചാണ് വില്പന നടക്കുന്നതെന്നും മുൻപ് നാലാം വാർഡ് മെമ്പറോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസം രാത്രി കാലങ്ങളിൽ ടിപ്പർ ലോറികളുടെ ശല്യമില്ലയിരുന്നെന്നും എന്നാൽ വീണ്ടും നൂറുകണക്കിന് ലോഡ് പാറകൾ പൊട്ടിച്ചിട്ടിരിക്കുന്നത് ഗ്രാമപഞ്ചായത് അധികാരികളുടെ സമ്മതത്തോടെയാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
നിലവിൽ പറ പൊട്ടിക്കുന്നതിന്റെ സമീപത്തായി കുടിവെള്ള പദ്ധതിയുടെ ടാങ്കും,വീടുകളുമുണ്ട്,മണ്ണ് എടുത്തു മാറ്റുന്നതിനും പറ പൊട്ടിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനാവില്ല എന്ന വസ്തുത നിലനിൽക്കുമ്പോഴാണ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പാറമട ലോബിക്ക് പറ പൊട്ടിക്കുന്നതിനുള്ള സമ്മതം നൽകിയിരിക്കുന്നത് എന്നകാര്യം ഗുരുതര കുറ്റകൃത്യമാണ്,
സംഭവത്തെകുറിച്ച് വിളിച്ചന്വേഷിക്കുന്നവരോട് വളരെ മോശമായ ഭാഷയിൽ പ്രതികരിച്ച് തടിതപ്പാനുള്ള ശ്രമമാണ് ഇപ്പോൾ ഗ്രാമപഞ്ചാത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പ്രദേശ വാസികൾ ആരോപിക്കുന്നു.പരിസ്ഥിലോലമായ പ്രദേശത്ത് പറ ഖനനതോടൊപ്പം വൻതോതിൽ മണ്ണ് എടുത്തു മാറ്റിയതായും സ്ഥലം സന്ദർശിച്ച വ്യക്തികൾ പറയുന്നു,കിഴക്കൻ മലയോര മേഖലയിൽ ഇത്തരത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ പെട്ടന്ന് പൊതുജനങ്ങളുടെയും അധികാരികളുടെയും കണ്ണിൽ പെടില്ല എന്ന വിശ്വാസമാണ് പിടിക്കപ്പെടാതെ വിൽപ്പന നടത്തുന്നതിന് മാഫിയ്ക്ക് ആത്മവിശ്വാസം പകരുന്നതും,
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സമ്മതമില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്ക് കൈമടക്ക് കൊടുത്തും നടത്തുന്ന ഖനനങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ലെന്ന് കഴിഞ്ഞ മഴക്കാലത്തും ബോധ്യപ്പെട്ടതാണ്.
വർഷ കാലത്ത് ജില്ലയുടെ കിഴക്കൻ മേഖലയിൽ മാത്രമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ന വസ്തുത കണ്ണടച്ചിരുട്ടാക്കിയാണ് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിൽ അനധികൃത ഖനനം നടക്കുന്നതെന്നും പ്രദേശ വാസികൾ പറയുന്നു.
പരിസ്ഥിതി സംഘടനകളോ മാറ്റ് രാഷ്ട്രീയ പാരസ്ഥാനങ്ങളോ വിഷയത്തിൽ ഇടപെടാത്തത് ദുരൂഹമാണെന്നും നിലവിൽ ജില്ലാ കളക്ടർ ഉള്ളപ്പെടയുള്ളവർക്ക് പരാതി നൽകുമെന്നും പ്രദേശ വാസികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.