ദില്ലി: നൂതന ചിപ്പ് സാങ്കേതികവിദ്യയില്‍ രാജ്യത്തിന്‍റെ സ്വാശ്രയത്വത്തിനുള്ള ചരിത്ര നിമിഷം ഉടൻ പിറക്കും.
ആദ്യ 'മെയ്‌ഡ്-ഇൻ-ഇന്ത്യ' സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കില്‍ ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു.ബെംഗളൂരുവില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്‍റെ സെമികണ്ടക്ടർ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധത വൈഷ്ണവ് എടുത്തുപറഞ്ഞു.
"ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡില്‍ പുതിയ ഗവേഷണത്തിനും വികസനത്തിനും (ആർ & ഡി) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ്‌സി) സർക്കാർ 334 കോടി രൂപ അനുവദിച്ചു", ഘടകങ്ങള്‍ക്കായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎല്‍ഐ) പദ്ധതി സർക്കാർ ഉടൻ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനുമായി (പിഎസ്‌എംസി) പങ്കാളിത്തത്തോടെ ടാറ്റ ഇലക്‌ട്രോണിക്സ് ഗുജറാത്തിലെ ധോലേരയില്‍ ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ഫാബ് നിർമ്മിക്കുകയാണ്. 2021 ഡിസംബറില്‍ രാജ്യത്ത് സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണത്തിന് 76,000 കോടി രൂപ ചിലവ് വരുന്ന സെമികോണ്‍ ഇന്ത്യ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കി. സെമി കണ്ടക്ടറുകള്‍, ഡിസ്പ്ലേ നിർമ്മാണം, ഡിസൈനിംഗ് സൗകര്യം എന്നിവയില്‍ നിക്ഷേപം നടത്തുന്ന കമ്ബനികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഡിജിറ്റല്‍ ഇന്ത്യ കോർപ്പറേഷനില്‍ ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി സർക്കാർ ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) സ്ഥാപിച്ചിട്ടുണ്ട്. സെമികണ്ടക്ടറുകള്‍ വികസിപ്പിക്കുന്നതിനും, നിർമ്മാണ സൗകര്യങ്ങള്‍ പ്രദർശിപ്പിക്കുന്നതിനും, സെമികണ്ടക്ടർ ഡിസൈൻ സംവിധാനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ദീർഘകാല തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും നയിക്കുന്നതിനും ഈ വിഭാഗത്തിന് ഭരണപരവും സാമ്പത്തികവുമായ സ്വയം ഭരണാവകാശമുണ്ട്.
സെമികോണ്‍ ഇന്ത്യ പ്രോഗ്രാം
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സെമികണ്ടക്ടർ ചിപ്പിലേക്കുള്ള യാത്ര വർഷങ്ങളായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2021 ഡിസംബറില്‍ ആരംഭിച്ച സെമികോണ്‍ ഇന്ത്യ പ്രോഗ്രാം, ശക്തമായ ഒരു സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണ സൗകര്യം വികസിപ്പിക്കുന്നതിനായി 76,000 കോടി രൂപ അനുവദിക്കുകയായിരുന്നു. സെമികണ്ടക്ടർ ഉല്‍പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്‍തമാക്കുക, ആഗോള വിതരണ ശൃംഖലകളെ, പ്രത്യേകിച്ച് തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ആശ്രിതത്വം കുറയ്ക്കുക തുടങ്ങിയവയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ സെമികണ്ടക്ടർ നിർമ്മാണ മുന്നേറ്റത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും നീക്കം ത്വരിതപ്പെടുത്തുന്നതിനുമായി ഡിജിറ്റല്‍ ഇന്ത്യ കോർപ്പറേഷനിലെ ഒരു സ്വതന്ത്ര വിഭാഗമായ ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) സർക്കാർ സ്ഥാപിച്ചു. നയങ്ങള്‍ രൂപീകരിക്കുന്നതിനും നിക്ഷേപങ്ങള്‍ നയിക്കുന്നതിനും ഈ മേഖലയില്‍ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ സെമികണ്ടക്ടർ മിഷന്‍റെ ഉത്തരവാദിത്വമാണ്.
ടാറ്റ ഇലക്‌ട്രോണിക്‌സ് മുന്നില്‍
ഈ സംരംഭത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് ടാറ്റ ഇലക്‌ട്രോണിക്‌സിന്‍റെ പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനുമായുള്ള (പിഎസ്‌എംസി) പങ്കാളിത്തം. ഗുജറാത്തിലെ ധോലേരയില്‍ ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ് (ഫാബ്) സ്ഥാപിക്കുക എന്നത്. ഈ പങ്കാളിത്തം ചിപ്പ് നിർമ്മാണത്തില്‍ ഇന്ത്യയുടെ അരങ്ങേറ്റം കുറിക്കുക മാത്രമല്ല, രാജ്യത്ത് ഭാവിയിലെ സെമികണ്ടക്ടർ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
വർഷങ്ങളായി സ്‍മാർട്ട്ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ മുതല്‍ ഓട്ടോമൊബൈലുകള്‍, വ്യാവസായിക യന്ത്രങ്ങള്‍ വരെ എല്ലാത്തിനും ഊർജം പകരാൻ ഇറക്കുമതി ചെയ്യുന്ന ചിപ്പുകളെയാണ് ഇന്ത്യ വളരെയധികം ആശ്രയിക്കുന്നത്.
ടാറ്റ-പിഎസ്‌എംസി പങ്കാളിത്തത്തോടെ, സെമികണ്ടക്ടർ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്‍തത കൈവരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പുകള്‍ക്ക് ഇന്ത്യ ഇപ്പോള്‍ മുന്നേറിയിരിക്കുന്നു. 2026 ആകുമ്പോഴേക്കും ഇന്ത്യയുടെ സെമികണ്ടക്ടർ വിപണി 63 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.