തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിൻ്റെ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.
പണിമുടക്ക് ഒഴിവാക്കാന് കെ.എസ്.ആര് .ടി.സി.സി.എം.ഡി പ്രമോജ് ശങ്കര് സംഘടനാ നേതാക്കളുമായി നടത്തിയ ചര് ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര് സമരവുമായി മുന്നോട്ടുപോകാന് തീരുമാനിച്ചത്. സമരം കെഎസ്ആർടിസിയോടുള്ള സ്നേഹം കൊണ്ടല്ലെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ.
12 ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 മണിക്കൂർ സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നുള്ളതാണ് പ്രധാന സമരാവശ്യം. ഡി.എ കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക, ശമ്പള കരാറിൻ്റെ സർക്കാർ ഉത്തരവ് ഇറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുകയും മറ്റ് പ്രധാന ആവശ്യങ്ങൾ നൽകുകയും ചെയ്യുന്നു.
സമരം ഒഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കര് സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ വന്നതോടെ പണിമുടക്കിലേക്ക് നീങ്ങി. സമരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ രംഗത്തെത്തി. കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.