വെള്ളനാട് കൃഷിഭവന് ശാപമോക്ഷം; കൃഷിഭവൻ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി

വെള്ളനാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾക്കിടയിൽ പ്രവർത്തിച്ചിരുന്ന വെള്ളനാട് കൃഷിഭവന് ശാപമോക്ഷം.

വെള്ളനാട് പൊതുചന്തയ്ക്ക് സമീപം രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കൃഷിഭവനിൽ വളരെ ബുദ്ധിമുട്ടാണ് ഗുണഭോക്താക്കളും ജീവനക്കാരും എത്തിയിരുന്നത്. നാട്ടുകാരുടെ പരാതി വ്യാപകമായതിനെ തുടർന്നാണ് കൃഷിഭവൻ വെള്ളനാട് വില്ലേജ് ഓഫീസിനു സമീപത്തെ മിനി സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലേക്ക് മാറ്റിയത്. ജി.സ്റ്റീഫൻ എം.എൽ.എ. കൃഷിഭവനും സസ്യ- ആരോഗ്യ പരിപാലന ക്ലിനിക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഇന്ദുലേഖയും ഉദ്ഘാടനം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മി അധ്യക്ഷയായി. വൈസ് പ്രസിഡൻറ് വെള്ളനാട് ശ്രീകണ്ഠൻ, ജില്ലാ പഞ്ചായത്തുകളായ വെള്ളനാട് ശശി, ഇ.മിനി, ബ്ലോക്ക് പഞ്ചായത്തംഗം പി.കമലരാജ്,

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശോഭൻകുമാർ, എൽ.ആശാമോൾ, എസ്.ബി.മെർലിൻ, എസ്. അനിത, കൊങ്ങണം ശ്രീകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.അനിൽ കുമാർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സി.എസ്.ചന്ദ്രലേഖ, കൃഷി ഓഫീസർ ടി.ജി.ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !