വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി; വെട്ടിനുറുക്കി ഉപേക്ഷിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയിൽ തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ ഭർത്താവും ഭാര്യയും അറസ്റ്റിൽ.

വെള്ളമുണ്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ്, ഭാര്യ സൈനബ. ഭാര്യയുടെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തി. സൈനബയുടെ അറസ്റ്റ്. ഉത്തർപ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.

ഇന്നലെ രാത്രിയായിരുന്നു വെള്ളമുണ്ടയിൽ അറുകൊല നടന്നത്. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് ആരിഫ് പിടിയിലാകുകയായിരുന്നു. അതിഥി തൊഴിലാളിയായ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസിൽ വിവരം അറിയിച്ചത്.

പോലീസെത്തി പരിശോധിച്ചപ്പോൾ ബാഗിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൻ്റെ ഭാര്യയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സൈനബയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് മുഖീബിനെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നത്. കഴുത്തിൽകൊ റ്റി കൊത്കൊണ്ടിട്ട് ത వి തൊർ ഇത് പിന്നീട് ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !