ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
നായയെ നേരത്ത പിടികൂടി കൊന്നിരുന്നു. കടിയേറ്റ ആറുപേർ ഇപ്പോഴും വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പ്രദേശത്തെ ആറുപേർക്ക് നായയുടെ കടിയേറ്റ്. 12 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് നായയെ പിടികൂടാനായത്.
ചേർത്തലയിൽനിന്നുള്ള പരിശീലനം ലഭിച്ച സംഘം നായയെ പിടികൂടിയശേഷം മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പേവിഷബാധയുടെ എല്ലാ ലക്ഷണങ്ങളുമുണ്ടായിരുന്ന നായ 12 മണിക്ക് ചത്തു. പ്രദേശത്തെ തെരുവുനായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവെയ്പ്പെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവർ മൂക്കും തെരുവുനായ കടിച്ചുമുറിച്ചു. നായയുടെ കടിയേറ്റ് ഗംഗാധരൻ വിളിച്ചുകൂകി ബഹളമുണ്ടാക്കുന്നതുകേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിച്ചത്. അയൽപക്കത്തെ ബന്ധുവായ കുട്ടിയെ നായ കടിക്കാൻ ഓടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. ഇവരുടെ മൂക്ക്, ചിരി, മുഖം എന്നിവിടങ്ങൾ കടിച്ചുപറിച്ച നിലയിലാണ്. ഹരികുമാറിൻ്റെ വയറിലാണ് നായ കടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.