റോഡ്ഷോക്കിടെ സ്ത്രീകൾക്ക് 'ഫ്ലൈയിങ് കിസ്' നൽകി; എ.എ.പി എം.എൽ.എക്കെതിരെ കേസെടുത്ത് പോലീസ്

റോഡ്ഷോക്കിടെ സ്ത്രീകൾക്ക് 'ഫ്ലൈയിങ് കിസ്' നൽകി; എ.എ.പി എം.എൽ.എക്കെതിരെ കേസെടുത്ത് പോലീസ്

ഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോക്കിടെ സ്ത്രീകൾക്ക് ഫ്ലൈയിങ് കിസ് നൽകിയെന്ന ആരോപണത്തിൽ എ.എ.പി എം.എൽ.എ ദിനേഷ് മൊഹാനിയക്കെതിരെ കേസെടുത്ത് പോലീസ്.

ഫെബ്രുവരി മൂന്നിന് സൗത്ത് ഡൽഹിയിലെ സംഗംവിഹാറിൽ നടന്ന റോഡ്ഷോക്കിടെയാണ് സംഭവമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം റോഡ്ഷോക്കിടെ സ്‍ത്രീകളെ അഭിവാദ്യം ചെയ്ത് എം.എൽ.എ ആംഗ്യഭാഷയിൽ ചുംബനം നൽകുന്ന എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഗം വിഹാർ ​പൊലീസ് സ്റ്റേഷനിലാണ് സ്ത്രീകൾ എ.എ.പി എം.എൽ.എക്കെതിരെ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം സ്ത്രീകളുടെ അന്തസ്സും അഭിമാനവും കളങ്കപ്പെടുത്തിയതിനാണ് കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network