തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ബില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു യോഗത്തില്‍ പങ്കെടുത്തില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ മാറ്റിവച്ചു.
സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഐ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. കൂടുതല്‍ പഠനം നടത്തേണ്ടതല്ലേ എന്ന് മന്ത്രി പി. പ്രസാദ് മന്ത്രിസഭാ യോഗത്തില്‍ ചോദിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പി.പ്രസാദ് വിഷയം ഉന്നയിച്ചത്.ഡല്‍ഹിയിലെ ഡോ. ബി.ആര്. അബേംദ്കര്‍ സര്‍വകലാശാല മുന്‍ വിസി ശ്യാം ബി. മേനോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയാറാക്കിയിരിക്കുന്നത്.
ടൗണ്‍ഷിപ് മാതൃകയില്‍ കോളജുകള്‍, വിദ്യാര്‍ഥികള്‍ക്കു താമസിക്കാനുള്ള റസിഡന്‍ഷ്യല്‍ ക്യാംപസ്, ഷോപ്പിങ് മാളുകള്‍, സെമിനാറിനുള്ള വേദികള്‍ എന്നിവ ഉള്‍പ്പെടെയാണു സര്‍വകലാശാലകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.സ്വകാര്യ സര്‍വകലാശാല അനുവദിക്കാന്‍ സിപിഎം നയപരമായ തീരുമാനമെടുത്തതിനു പിന്നാലെയാണ് ബില്‍ തയാറാക്കിയത്.
സംസ്ഥാനത്ത് ആരോഗ്യം, സാങ്കേതികം, നിയമം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനുള്ള താല്പര്യവുമായി ഇരുപതിലേറെ മാനേജ്മെന്റുകളാണ് രംഗത്തുള്ളത്. മണിപ്പാല്‍, സിംബയോസിസ്, അമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും കേരളത്തില്‍ സര്‍വകലാശാല ആരംഭിക്കാന്‍ ആലോചിക്കുന്നതായാണു വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.