റിയാദ് : സൗദി അറേബ്യയിൽ നിന്നുള്ള വിദേശികളുടെ പണമയയ്ക്കലിൽ വൻ വർദ്ധനവ്.
2024-ൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് (144 ബില്യൺ റിയാൽ). ഇത് 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണെന്ന് സൗദി സെൻട്രൽ ബാങ്ക് (SAMA) പുറത്തിറക്കിയ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ പറയുന്നു.
അഷർഖ് അൽഔസത്ത് പത്രത്തിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, തൊഴിൽ നിരക്കുകളിലെ വളർച്ചയും ചില മേഖലകളിലെ വളർച്ചയുമാണ് ഈ വർദ്ധനയെ പ്രധാനമായും സ്വാധീനിച്ചത് എന്ന് പറയുന്നു.
സാമ്പത്തിക വിശകലന വിദഗ്ധൻ രാവാൻ ബിന്ത് ബിന്ത്, ഈ വർധനവിന് കാരണം തൊഴിൽ വർദ്ധനവിന് പുറമേ ശക്തമായ സാമ്പത്തിക വളർച്ചയുമാണ് എന്ന് പറയുന്നു. “വിഷൻ 2030 പദ്ധതികൾ നടപ്പിലാക്കുന്നതിലെ വികാസം വിദേശ തൊഴിലാളികളുടെ ആവശ്യകതയിൽ കുതിച്ചുചാട്ടത്തിന് കാരണമായി, പ്രത്യേകിച്ച് നിർമ്മാണം, സേവന മേഖലകളിൽ.
സ്വകാര്യ മേഖലയിലെ സൗദി ഇതര തൊഴിലാളികളുടെ എണ്ണം 2024 ൽ 8.9 ദശലക്ഷമായി വർദ്ധിച്ചു, ഇത് വാർഷികാടിസ്ഥാനത്തിൽ 3.5 ശതമാനം വർദ്ധനവ് ആണ് ഉണ്ടാക്കിയത്, ഇത് പണമയയ്ക്കലിൻ്റെ നേരിട്ട് പ്രതിഫലിച്ചു,” അവർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.