എൻസിപിയുടെ മന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിൽ നിന്ന് പിൻമാറി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ

കൊച്ചി: എൻസിപിയുടെ മന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിൽ നിന്ന് പിൻമാറി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.

ചാക്കോയെ അനുകൂലിക്കുന്ന നേതാക്കൾ മന്ത്രി എ.കെ.ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം അറിയിച്ചു. ഇടത് മുന്നണിയിൽ ഉറച്ചു നിൽക്കുമെന്നും സർക്കാറിന് പൂർണ പിന്തുണയെന്നും കാണിച്ച് പിസി ചാക്കോ മുഖ്യമന്ത്രിക്ക് കത്തെഴുതി.

പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആർ.രാജൻ മന്ത്രിയെ കണ്ടത്. പി.സി.ചാക്കോയ്ക്ക് വേണ്ടി പി.എം സുരേഷ് ബാബുവാണ് കത്ത് കൈമാറിയത്. ഒരുമിച്ചു പോകണമെന്ന് ശശീന്ദ്രൻ വിഭാഗത്തോട് അഭ്യർത്ഥിച്ചു. നേരത്തെ, സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ മാറ്റാനുറച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ചാക്കോ വിരുദ്ധ നീക്കത്തിൽ തോമസ് കെ.തോമസ്എയും ശശീന്ദ്രനൊപ്പം ചേർന്നു. പി.സി.ചാക്കോയെ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു എ.കെ.ശശീന്ദ്രൻ്റെ പക്ഷത്തിൻ്റെ നിലപാട്. പാർട്ടി ജനറൽ ബോഡി വിളിക്കണമെന്ന് പി.സി.ചാക്കോയോട് ആവശ്യപ്പെടുകയും ചെയ്തു.

ഏകദേശം നാല് മാസത്തോളമായി എൻസിപിയിൽ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഒരു ഘട്ടത്തിലും സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ എൽഡിഎഫ് വിട്ടാലോ എന്ന് പിസി ചാക്കോ വിഭാഗം ആലോചിക്കുകയും ചെയ്തു. ഈ അവസരം മുതലാക്കിയാണ് എകെ ശശീന്ദ്രൻ വിഭാഗം നിർണ്ണായകമായ നീക്കത്തിന് തുനിഞ്ഞത്. തങ്ങളാണ് എന്ന് എൻസിപി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം നേതൃത്വത്തിന് നൽകാനും തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !