തിരക്കേറിയ ജീവിതശൈലിയും മാറിവരുന്ന കാലാവസ്ഥയും കാരണം ധാരാളം പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാകും നിങ്ങൾ.
പ്രത്യേകിച്ച് മുടിയുടെ കാര്യത്തിൽ. എത്ര ശ്രദ്ധിച്ചാലും വരൾച്ചയും അകാലനരയും ഉണ്ടാവുന്നു. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങളും നിങ്ങൾ ഉപയോഗിക്കുന്നുണ്ടാവും. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്.
എന്നാൽ, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
ഹെന്ന പൊടി - 2 ടേബിൾസ്പൂൺ
നീലയമരി പൊടി - 1 ടേബിൾസ്പൂൺ
ശിക്കക്കായ് പൊടി - 1 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ
ബീറ്റ്റൂട്ട് - ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് നന്നായി അരച്ച് ജ്യൂസെടുത്ത് മാറ്റിവയ്‌ക്കുക. ശേഷം ഒരു ഇരുമ്പ് പാത്രത്തിൽ ഹെന്ന പൊടി, നീലയമരി പൊടി, ശിക്കക്കായ് പൊടി, കാപ്പിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് ഇതിനൊപ്പം ബീറ്റ്റൂട്ട് ജ്യൂസ് കൂടി ചേർത്ത് ഡൈ രൂപത്തിലാക്കുക. ഒരു രാത്രി മുഴുവൻ അടച്ച് വച്ചശേഷം ഈ ദിവസം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.