തിരുവനന്തപുരം: ജയിലുകൾ സന്ദർശിച്ച് അപര്യാപ്തത പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതതലസമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
വിയ്യൂരിനും തിരുവനന്തപുരത്തിനും ഇടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിർദ്ദേശപ്രകാരം ചേർന്ന് ഓൺലൈൻ യോഗത്തില് മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുന്നത്. സമിതി മൂന്നുമാസത്തിനകം നിർദ്ദേശങ്ങൾ സമർപ്പിക്കണം.
തടവുകാരെ എണ്ണം കൂടുതലുള്ള ജയിലുകളിൽ നിന്ന് ശേഷി കൂടിയതും എണ്ണ കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാർപ്പിക്കും. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയിൽ പുതുതായി ഒരു സെൻട്രൽ ജയിൽ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും. സെല്ലുകൾകൾനിർനിർ കുറയ്ക്കാൻ പത്തനംതിട്ട, തളിപ്പറമ്പ്, എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ നിർമ്മാണം വേഗത്തിലാക്കും.
യോഗത്തിൻ്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ഇ ജയതിലക്, ബിശ്വനാഥ് സിന്‌ഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർശ്, ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.