പാലക്കാട് : കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വൈറസ് പോലെ പടർന്നു പിടിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ.
വിദ്യാർത്ഥികൾ സന്തോഷത്തിലും സങ്കടത്തിലും ലഹരിയെ കൂട്ടുപിടിക്കുകയാണ്. പൊലീസും എക്സൈസും മാത്രം വിചാരിച്ചത് കൊണ്ട് ലഹരിയെ തടുക്കാൻ കഴിയില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹം ഒന്നായി നിന്ന് ലഹരിക്കെതിരെ പോരാടണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
![]() |
രക്ഷിതാക്കളും മക്കളും തമ്മിൽ അകൽച്ചയുണ്ടാകുന്നുണ്ടെന്നും പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി. മക്കളോട് തുറന്നു സംസാരിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം.
ലഹരി ഉപയോഗത്തിന്റെ വ്യാപനം തടുക്കാൻ രാഷ്ട്രീയ നേതാക്കൾ ഗൗരവത്തോടെ പരിശ്രമിക്കണമെന്നും പ്രശാന്ത് ശിവൻ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.