ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്,

ആലപ്പുഴ: ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്.

ഇവരില്‍ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. മാന്നാർ ഇരമത്തൂർ ഭാഗത്ത് ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.
ചെന്നിത്തല സ്വദേശി ജഗൻ (23) ആണ് അപകടത്തില്‍ മരിച്ചത്. രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ച ആറ് പേരാണ് മാന്നാർ ഇരമത്തൂർ ഭാഗത്തു വെച്ച്‌ അപകടത്തില്‍പെട്ടത്. ഇവർ ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു എന്നാണ് വിവരം.
പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ ആശുപത്രിയില്‍ വെച്ച്‌ മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !