തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കായിക പ്രവർത്തനങ്ങൾക്കായി കളിക്കളം നിർമ്മിക്കും, 2027ൽ കായിക വകുപ്പിനു കീഴിൽ ഗ്രീൻ ഫീൽഡ് സ്ഥാപനം സർക്കാർ പഞ്ചായത്ത് ഏറ്റെടുക്കും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പുതുതായി പണികഴിപ്പിച്ച അക്കാദമിക്/ റസിഡൻഷ്യൽ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2.38 കോടി രൂപ വിനിയോഗിച്ചാണ് അക്കാദമിക്/ റസിഡൻഷ്യൽ ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തിയായത്.
ദേശീയ, അന്തർദേശീയ മത്സരങ്ങൾക്കും പരിശീലത്തിനടുത്ത് എത്തിച്ചേരുന്ന കായിക താരങ്ങൾക്കും ഒപ്പമെത്തുന്ന പരിശീലകൻ, ഒഫിഷ്യലുകൾ എന്നിവർക്കും താമസസ്ഥലം ഒരുക്കുന്നതിൻ്റെ ഭാഗമാണ് ഷൂട്ടിംഗ് റെഞ്ചിലെ പ്രധാന കവാടത്തിനു സമീപം റസിഡൻഷ്യൽ ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഷൂട്ടിംഗ് റേഞ്ചിൽ ഒന്നാണ് വട്ടിയൂർക്കാവിലേതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സമയബന്ധിതമായി പദ്ധതി നടപ്പിലാക്കിയതിന് സ്ഥലംഎ കൂടിയായ വി. പ്രശാന്തിനെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങില് വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് പ്രദേശത്ത് 50 ലക്ഷം രൂപ ചെലവിൽ ഫിറ്റ്നസ് സെൻറർ നിർമ്മിച്ചത്. ഇപ്പോൾ റസിഡൻഷ്യൽ ബ്ലോക്ക് കൂടി യാഥാർത്ഥ്യമായതോടെ കായിക താരങ്ങൾ നേരിട്ടിരുന്ന താമസ സൗകര്യം ബുദ്ധിമുട്ട് മാറിയതായി അദ്ദേഹം പറഞ്ഞു.
കിഫ്ബി പദ്ധതി വഴി നിരവധി വികസന പ്രവർത്തനങ്ങൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടത്താൻ സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ 2,38,13,524 രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. നിലവിൽ റസിഡൻഷ്യൽ ബ്ലോക്ക് യാഥാർത്ഥ്യമായതോടെ ഇവിടെയെത്തുന്ന കായികതാരങ്ങൾക്കും പരിശീലകർക്കും ഇനി താമസ സൗകര്യത്തിനായി മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരില്ല.
ഇൻഡ്യ സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ. പി.കെ, കായിക വിഭാഗം വിഷ്ണുരാജ്, ആരോഗ്യ സിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.