എറണാകുളം: ബ്രഹ്മപുരത്തെ മനോഹരവും സചേതനവുമായ ഇടമാക്കി മാറ്റാൻ കഴിയുമെന്ന് സർക്കാരിൻ്റെ വാക്ക് യാഥാർത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാലിന്യം നിറഞ്ഞ പ്രദേശങ്ങളിലെ ബയോ മൈനിംഗ് 75 ശതമാനം പൂർത്തിയാക്കിയെന്നും 18 എക്കറോളം ഭൂമി വീണ്ടെടുക്കാൻ സാധിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇങ്ങനെ വീണ്ടെടുത്ത സ്ഥലങ്ങളിലും ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കണമെന്ന് മാസങ്ങൾക്കുള്ളിൽ ബയോമൈനിംഗ് പൂർണമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിനായി 706.55 കോടിയുടെ വിപുലമായ ഒരു മാസ്റ്റർപ്ലാൻ സർക്കാരിൻ്റെ പരിഗണനയിലാണ്. ഈ പ്ലാൻ നടപ്പിലാവുന്നതോടെ സുന്ദരവും ഉന്മേഷദായകവുമായ ഇടമായി ബ്രഹ്മപുരത്തെ മാറ്റിത്തീർക്കുമെന്ന സർക്കാരിൻ്റെ ഉറപ്പ് പാലിക്കപ്പെടുകയാണ്. ബ്രഹ്മപുരം നാടിൻ്റെയാകെ ആകർഷണ കേന്ദ്രമായി മാറും – മുഖ്യമന്ത്രി വിശദമാക്കി.
നേരത്തെ, മാലിന്യങ്ങൾ നീക്കം ചെയ്ത ബ്രഹ്മപുരത്ത് മന്ത്രി എംബി രാജേഷും കൊച്ചി മേയർ അനിൽ കുമാറും ശ്രീനിജൻകുമാറും ക്രിക്കറ്റ് കളിച്ചത് ചർച്ചയായിരുന്നു. ബ്രഹ്മപുരത്ത് വേണമെങ്കിൽ ഇപ്പോൾ ക്രിക്കറ്റ് കളിക്കാമെന്നാണ് തലക്കെട്ടോടെയാണ് ബ്രഹ്മപുരം അന്നും ഇന്നും എന്ന ഫോട്ടോ എം ബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
പതിറ്റാണ്ടുകളായി ബ്രഹ്മപുരത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിൻ്റെ 75 എണ്ണം നിലവിലുണ്ട്,18 ഏക്കർ ഭൂമി ഇങ്ങനെ വീണ്ടെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ പോസ്റ്റിന് താഴെയായി മേയർ അനിൽകുമാർ. 'അതേ നമ്മൾ ആത്മാർത്ഥമായി ജോലി തുടരും. ജനങ്ങൾക്ക് വേണ്ടി നന്ദി' എന്നായിരുന്നു മേയർ മന്ത്രിയുടെ പോസ്റ്റിന് താഴെ കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.