'' മന്ത്രിയെ കണ്ടു കണ്ണ് നിറഞ്ഞു പറഞ്ഞു..എല്ലാം ശരിയാക്കാം എന്ന വാക്ക് വിശ്വസിച്ചു പോയ്..ഒടുവിൽ വന്യമൃഗങ്ങളെ ഭയക്കാത്തിടത്തേക്ക് സോഫി യാത്രയായി...

ഇടുക്കി; 2 വർഷം മുൻപ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ കുട്ടിക്കാനത്ത് എത്തിയപ്പോൾ സോഫിയയുടെ ഭർത്താവ് ഇസ്മായിൽ കണ്ടു സംസാരിച്ചു. കാട്ടാനയെ കണ്ട് ഓടിയ ഭാര്യ വീണു പരുക്കേറ്റ കാര്യം മന്ത്രിയോടു പറഞ്ഞു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നു മന്ത്രി ഉറപ്പുനൽകി.

തോളിൽ തട്ടി ആശ്വസിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അതേ സ്ഥലത്തു വച്ചുതന്നെ കാട്ടാനയുടെ ആക്രമണത്തിൽ സോഫിയയുടെ ജീവൻ പൊലിഞ്ഞു.2023ൽ വനം വകുപ്പ് കുട്ടിക്കാനത്തു സംഘടിപ്പിച്ച വനസൗഹൃദ സദസ്സിൽ പങ്കെടുക്കാനാണു മന്ത്രിയെത്തിയത്. കാട്ടാനയും പുലിയും ഉൾപ്പെടെയുള്ളവ കാരണം പ്രദേശത്തു ജീവിക്കാനാകുന്നില്ലെന്ന പരാതിയുമായാണ് ഇസ്മായിലും സോഫിയയും മന്ത്രിയെ കാണാനെത്തിയത്. ഇതിനു കുറച്ചു ദിവസം മുൻപായിരുന്നു കാട്ടാനയെക്കണ്ട് ഓടിയ സോഫിയയ്ക്കു പരുക്കേറ്റത്.

വീട്ടുമുറ്റത്തു പുലിയെക്കണ്ട് ഓടി വീണും സോഫിയയ്ക്കു പരുക്കേറ്റിട്ടുണ്ട്. ജന്മനാ കേൾവിക്കുറവുള്ള മകൾ ആമിനയും കാട്ടാനയെക്കണ്ട് പേടിച്ച് ഓടി വീണു പരുക്കേറ്റിരുന്നു. മുണ്ടക്കയത്തുനിന്ന് 22 കിലോമീറ്റർ മാറിയുള്ള കൊമ്പൻപാറ മുൻപു ജനവാസമേഖലയായിരുന്നു. ജീപ്പുയാത്ര മാത്രം സാധ്യമായ വഴിയാണ് ഇവിടേക്കുള്ളത്. ഇപ്പോൾ കൊമ്പൻപാറയിൽ ശേഷിക്കുന്നത് 3 കുടുംബങ്ങൾ മാത്രം. ഇവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് കലക്ടർ വി.വിഘ്നേശ്വരി ഇന്നലെ നൽകിയ ഉറപ്പ്.

2018ൽ തുടങ്ങിയതാണു കാട്ടാനകളുടെ വരവ്. വനം വകുപ്പിൽ പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ ജനങ്ങൾ കുടിയിറങ്ങിത്തുടങ്ങി. പശുവിനെയും ആടിനെയും വളർത്തിയാണു പലരും കഴിഞ്ഞിരുന്നത്. വളർത്തുമൃഗങ്ങളെ പുലി പിടിക്കാൻ തുടങ്ങിയതോടെ ജീവിതമാർഗം മുടങ്ങി സ്ഥലംവിട്ടുപോയവരുമുണ്ട്. സോഫിയയുടെ 8 ആടുകളെയാണ് പുലി കൊന്നു തിന്നത്. വളർത്തുനായയെയും പിടിച്ചുതിന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !