പാലക്കാട്;പുതുശ്ശേരി പഞ്ചായത്ത് വാർഡ് 11 ആനയപ്പൻ ചള്ള മുതൽ മകളിക്കാട് വരെ കുടിവെള്ളക്ഷാമം രൂഷം ഗ്രാമപ്രദേശമായ ഈ ഭാഗത്ത് 200 കുടുംബങ്ങൾ ഉണ്ട്. പ്രൈവറ്റ് കുടിവെള്ള പദ്ധതിയായ രണ്ട് ബോർഡിൽ കണക്ഷൻ നിന്നാണ് കുറച്ച് വർഷങ്ങളായി മൂന്നിൽ ഒരു ദിവസമാണ് ജനങ്ങൾക്ക് കുടിവെള്ളം കുറച്ച് കിട്ടുന്നത്.
നാല് വർഷത്തോളമായി പഞ്ചായത്തിനെയും വാട്ടർ അതോറിറ്റിയേയും നിരന്തരം അറിയിക്കുന്നുണ്ട് എന്ന് വാർഡ് മെമ്പർ സുനിത രവീന്ദ്രൻ അറിയിച്ചു.പഞ്ചായത്ത് സെക്രട്ടറി ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ഒരു മുൻതൂക്കവും കൊടുക്കുന്നില്ലന്നും സുനിത കൂട്ടിച്ചേർത്തു,വാട്ടർ അതോറിറ്റി AXE യെ നേരിൽ കാണുകയും ജനങ്ങളുടെ കുടിവെള്ള പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു.എന്നാൽ അവർ പറയുന്നത് ഈ പ്രദേശത്ത് വെള്ളം കയറില്ല എന്നാണെന്നും കുറച്ചു മാസങ്ങൾക്കു മുമ്പ് വരെ വടകര പതി പഞ്ചായത്തിൽ വെള്ളം കൊടുത്തു കൊണ്ടിരുന്നു, അവിടെയുള്ള മന്ത്രി കൃഷ്ണൻകുട്ടി വിഷയത്തിൽ ഇടപെടുകയും ആ പ്രദേശത്തെ കുടിവെള്ള ക്ഷാമം തീർക്കുകയും ചെയ്തു.
ഈ പുതുശ്ശേരി പഞ്ചായത്ത് കടന്ന് വടകര പതിക്ക് പോയിട്ടുണ്ടെങ്കിൽ കൃത്യമായി പഞ്ചായത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ ഈ പ്രദേശത്തുള്ള കുടിവെള്ളക്ഷാമം തീർന്നേനെഎന്നും മെമ്പർ ആരോപിക്കുന്നു, വാട്ടർ അതോറിറ്റി AXE ക് വൻകിട കമ്പനികൾക്ക് നിത്യേനെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കൊടുക്കാൻ ഒരു പ്രയാസവുമില്ല. പഞ്ചായത്ത് എല്ലാവർഷവും കൃത്യമായി ടാങ്കർ മുതലാളിമാരെ കൊട്ടേഷൻ ടെൻഡർ വെച്ച് ലക്ഷക്കണക്കിന് രൂപ ചിലവാക്കുന്നു.
ഈ പ്രവണത ശരിയല്ല, സെക്രട്ടറി വാട്ടർ അതോറിറ്റിയുമായി ചർച്ചയ്ക്ക് ഇരിക്കണം എന്നും ജനങ്ങളുടെ കുടിവെള്ള പ്രശ്നം തീർത്ത് 200 കുടുംബത്തിന് മലമ്പുഴ കണക്ഷൻ കൊടുക്കാനായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെടുകയാണെന്നും സുനിത രവീന്ദ്രൻ അറിയിച്ചു, അല്ലാത്തപക്ഷം 200 കുടുംബവും പഞ്ചായത്തിന്റെയും വാട്ടർ അതോറിറ്റിയുടെയും മുന്നിൽ നിരാഹാരം ഇരിക്കുമെന്നും വാർഡ് മെമ്പർ സുനിത രവീന്ദ്രൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.