തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിയമനിർമ്മാണങ്ങൾ നടത്തുന്ന കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും) നിയന്ത്രണവും) കരട് ബിൽ -2025 അംഗീകരിച്ചു.
സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇങ്ങനെ 7 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും അപേക്ഷാ നടപടിക്രമങ്ങൾ മറ്റ് നിബന്ധനകൾ നിലവിലുള്ള നിയമത്തിൽ ഭേദഗതി.
22.01.2025 ലെ മന്ത്രിസഭായോഗം യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) (നമ്പർ 1) ബിൽ, 2025, സർവ്വകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ, 2025 എന്നിവ അംഗീകരിച്ചു. ഭേദഗതിയിൽ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെൻ്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.സർവകലാശാല ഭേദഗതി ബിൽ നിയമമാകും. സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിക്കാൻ വരുന്ന കാലതാമസം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.
ഈ നിയമം നിലവിൽ വരുന്നതിന് മുമ്പ് ബന്ധപ്പെട്ട സർവകലാശാലാ ആക്ടുകൾ പ്രകാരം രൂപീകരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹകസമിതി എന്നിവ രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഇതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.
2.01.2025 മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരാട്ട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ചു തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.